അസിസ്റ്റന്റ് പ്രഫസര്‍; വാക്-ഇന്‍-ഇന്റര്‍വ്യു
Tuesday, October 14, 2025 9:37 PM IST
എംജി യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റുകളായ ഐഐആര്‍ബിഎസ്, ഐഎംപിഎസ്എസ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള വാക്ഇന്‍ഇന്റര്‍വ്യു 17ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും. ഫിസിക്‌സ് (ഓപ്പണ്‍ വിഭാഗം), ഹിസ്റ്ററി (എസ് സി വിഭാഗം) വിഷയങ്ങളിലെ ഒന്നുവീതം ഒഴിവുകളിലേക്ക് യഥാക്രമം രാവിലെ 10.30നും 12നുമാണ് അഭിമുഖം. യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ളവരെയാണു പരിഗണിക്കുന്നത്. പ്രായം 2025 ജനുവരി ഒന്നിന് 70 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാ ഫോറവും യോഗ്യതാ രേഖകളുടെ അസലും പകര്‍പ്പുകളുമായി നിശ്ചിത സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് എത്തണം.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 27 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
രണ്ടാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ സിറിയക് (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്‍|J്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ഐഎംസിഎ (2023 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്) ഡിഡിഎംസിഎ ഡ്യൂവല്‍ ഡിഗ്രി (2015, 2016 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ് സി ബയോഇന്‍ഫര്‍മാറ്റിക്‌സ്, എംഎസ് സി സൈബര്‍ ഫോറന്‍സിക്‌സ് (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) മേയ് 2025 പരീക്ഷയുടെഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ (സിബിസിഎസ്) ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് (പുതിയ സ്‌കീം2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ ഏഴു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
വൈവാ വോസി
ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2024 അഡ്മിഷന്‍ റഗുലര്‍, 2022,2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്) മേയ് 2025 പരീക്ഷയുടെ ടീച്ചിംഗ് പ്രാക്ടീസ്, വൈവാ വോസി പരീക്ഷകള്‍ ഒക്ടോബര്‍ 30 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര്‍ എംജിയു യുജിപി, ബിബിഎ, ബിസിഎ (ഓണേഴ്‌സ്) (2024 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബര്‍ 15 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഒ്ടോബര്‍ 16 വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര്‍ ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സിബിസിഎസ്) (2024 അഡ്മിഷന്‍ അഡ്മിഷന്‍ റഗുലര്‍) നവംബര്‍ 2025 പരീക്ഷകള്‍ക്ക് നവംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ ആറ് വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ ഏഴ് വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര്‍ (സിബിസിഎസ്) സൈബര്‍ ഫോറന്‍സിക്ക് (2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ നാലു വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ ആറു വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര്‍ എംസിഎ (2024 അഡ്മിഷന്‍ റഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ അഞ്ച് മുതല്‍ നടക്കും. ഒക്ടോബര്‍ 23 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബര്‍ 24 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഒക്ടോര്‍ 25 വരെയും അപേക്ഷ സ്വീകരിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ബിഎഡ് (ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2022 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2021 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ് ദ്വിവത്സര കോഴ്‌സ്) പരീക്ഷകള്‍ നവംബര്‍ ഏഴിന്. ഒക്ടോബര്‍ 27 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബര്‍ 28 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഒക്ടോബര്‍ 29 വരെയും അപേക്ഷ സ്വീകരിക്കും.