ജനറല്‍ ബിപിന്‍ റാവത്ത് അവാര്‍ഡ്: 31 വരെ അപേക്ഷിക്കാം
Tuesday, October 21, 2025 9:47 PM IST
മികച്ച എന്‍സിസി യൂണിറ്റിന് എംജി സര്‍വകലാശാല ഏര്‍പ്പെടുത്തിയ ജനറല്‍ ബിപിന്‍ റാവത്ത് അവാര്‍ഡിന് 31 വരെ അപേക്ഷിക്കാം. 20242025 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. വിശദ വിവരങ്ങള്‍ക്ക് mgu.ac.in, dsw.mgu.ac.in സന്ദര്‍ശിക്കുക
പരീക്ഷാ തീയതി
മൂന്നാം പ്രഫഷണല്‍ എംബിബിഎസ് പാര്‍ട്ട് രണ്ട് പരീക്ഷകള്‍ നവംബര്‍ 10 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എംബിഎ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസ് (സിഎസ്എസ്) (2023 അഡ്മിഷന്‍ സപ്ലിമെന്ററി) നവംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
രണ്ടാം സെമസ്റ്റര്‍ എംബിഎ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ്് ബിസിനസ് സ്റ്റഡീസ് (സിഎസ്എസ്) (2023 അഡ്മിഷന്‍ സപ്ലിമെന്ററി) ജൂണ്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എംബിഎ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ്് ബിസിനസ് സ്റ്റഡീസ് (സിഎസ്എസ്) (2023 അഡ്മിഷന്‍ സപ്ലിമെന്ററി) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഏഴാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര്‍ അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
നാല് മുതല്‍ ആറു വരെ സെമസ്റ്ററുകള്‍ (സിബിസിഎസ്എസ്) ബിഎ ആനിമേഷന്‍ ആന്‍ഡ്് ഗ്രാഫിക് ഡിസൈന്‍, വിഷ്വല്‍ ആര്‍ട്‌സ് മോഡല്‍ മൂന്ന് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ ആറ് മുതല്‍ 17 വരെ തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ ഐഎംസിഎ (2024 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരക്ഷകള്‍ നവംബര്‍ 12 മുതല്‍ നടക്കും.