എംജി സര്‍വകലാശാലയിലെ ഡോ.ആര്‍.സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ്് ജിഐഎസ് വിഭാഗം ഏഷ്യ സോഫ്റ്റ് ലാബിന്റെ (ആര്‍പിടിഒ) സഹകരണത്തോടെ നടത്തുന്ന ഡിജിസിഎ അംഗീകൃത ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ഇന്റേണ്‍ഷിപ്പിനും അവസരമുണ്ടായിരിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ സ്‌മോള്‍ ക്ലാസ്സ് ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കും. പത്താം ക്ലാസ് പാസായിരിക്കണം.
7012147575, 6282448585

ഫാഷന്‍ ടെക്‌നോളജി ആന്റ് ബ്യൂട്ടീഷന്‍ കോഴ്‌സ്

എംജി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് (ഐയുസിഡിഎസ്) നടത്തുന്ന ഫാഷന്‍ ടെക്‌നോളജി ആന്‍ഡ് ബ്യൂട്ടീഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയാണ് കോഴ്‌സ് ദൈര്‍ഘ്യം. തിയറി ക്ലാസുകള്‍ എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിലും പ്രാക്ടിക്കലുകള്‍ പ്രമുഖ ഗാര്‍മെന്റ് കമ്പനികളിലുമായിരിക്കും. പ്രായപരിധി ഇല്ല. ക്ലാസുകള്‍ നവംബര്‍ ആദ്യ ആഴ്ച ആരംഭിക്കും. 9496414917 മെയില്‍ :[email protected]

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ (സിബിസിഎസ്) ബിഎ മള്‍ട്ടീമീഡിയ, ബിഎ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്് ബിഎ ഓഡിയോഗ്രാഫി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റിംഗ് (പുതിയ സ്‌കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ മൂന്ന് മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബിഎ അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്ക് ഡിസൈന്‍, ബിഎ വിഷ്വല്‍ ആര്‍ട്‌സ്, ബിഎ അനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് (പുതിയ സ്‌കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 29ന് ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍

അഞ്ചാം സെമസ്റ്റര്‍ (സിബിസിഎസ്) ബിഎസ്്‌സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മോഡല്‍ മൂന്ന് (പുതിയ സ്‌കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 201, 2018 അഡ്മിഷനുകള്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍
2025 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ നാലിന് മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എംജിയു യുജിപി, ബിബിഎ, ബിസിഎ (ഓണേഴ്‌സ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും റീഅപ്പിയറന്‍സും) നവംബര്‍ 2025 പരീക്ഷകള്‍ക്ക് 25 വരെ അപേക്ഷിക്കാം.