വിദ്യാർഥികളുടെ പദ്ധതികൾക്കുള്ള സാന്പത്തിക സഹായം: തീയതി നീട്ടി
Friday, February 2, 2024 10:09 PM IST
തിരുവനന്തപുരം:സാങ്കേതിക സർവകലാശാല ഇന്നൊവേറ്റീവ് സ്റ്റുഡന്റ് പ്രോജക്ട് 202324ലേക്കുള്ള സാന്പത്തിക സഹായത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഏഴുവരെ നീട്ടി. പ്രോജക്ടുകളുടെ സാധ്യതയും പ്രസക്തിയും പരിശോധിച്ചതിനുശേഷം പരമാവധി 10 പ്രോജക്ടുകൾ കോളജുകൾക്ക് സമർപ്പിക്കാം. പദ്ധതിയുടെ വിശദാംശങ്ങളും അപേക്ഷാഫോറവും സർവകലാശാലയുടെ വെബ്സൈറ്റിൽ.
ഓണേഴ്സ് പരീക്ഷ മാറ്റി
സാങ്കേതിക സർവകലാശാല ടെക്ഫെസ്റ്റും കെറ്റ്കോണും 16,17, 18 തീയതികളിൽ നടക്കുന്നതിനാൽ 17ന് നടത്താൻ നിശ്ചയിച്ചിരുന്ന ബിടെക് അഞ്ച്, ഏഴ് സെമസ്റ്ററുകളിലെ ഓണേഴ്സ് പരീക്ഷകൾ മാർച്ച് രണ്ടിന് നടത്തും.