വിദ്യാര്‍ഥി പ്രോജക്ടുകള്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു
Wednesday, August 14, 2024 11:38 PM IST
തിരുവനന്തപുരം: എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല സെന്റര്‍ ഫോര്‍ എന്‍ജിനിയറിംഗ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് പദ്ധതിയുടെ കീഴില്‍ വിദ്യാര്‍ഥി പ്രോജകടുകള്ക്ക് ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത, സ്വയംഭരണ കോളജുകളിലെ ഏഴാം സെമസ്റ്റര്‍ ബിടെക്, ബി.ഡെസ്, ബിഎച്ച്എംസിടി വിദ്യാര്‍ഥികള്‍ക്കും ഒന്‍പതാം സെമസ്റ്റര്‍ ബി ആര്‍ക്ക് വിദ്യാര്‍ഥികള്‍ക്കും കോളജ് മുഖാന്തിരം അപേക്ഷകള്‍ അയക്കാം.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ക്ക് പരമാവധി 50,000 രൂപ വരെ ലഭിക്കും. ഒരു കോളജിന് അഞ്ച് പ്രോജക്ടുകള്‍ വരെ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 28.
പദ്ധതിയുടെ വിശദമായ വിവരങ്ങള്‍, അപേക്ഷാ ഫോര്‍മാറ്റുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ അറിയാന്‍ സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.