ബിഎസ്സി നഴ്സിംഗ് & അലൈഡ് ഹെൽത്ത് സയൻസ്: സ്പെഷൽ അലോട്ട്മെന്റ് ഒക്ടോ. 7ന്
Saturday, September 27, 2025 10:30 PM IST
തിരുവനന്തപുരം: 202526 അധ്യയന വർഷത്തെ ബിഎസ്സി നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്സുകൾക്ക് പുതിയതായി പ്രവേശനത്തിന് ഉൾപ്പെടുത്തിയ കോളജുകളിലേക്കും ഗവൺമെന്റ് പാലക്കാട് നഴ്സിംഗ് കോളജിൽ എസ്സി വിഭാഗക്കാർക്ക് മാത്രം പുതുതായി അനുവദിച്ച സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ ഏഴിന് നടത്തും.
www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഒക്ടോബർ അഞ്ചിനകം ഓൺലൈനായി പുതിയ കോഴ്സ്/കോളജ് ഓപ്ഷനുകൾ സമർപ്പിക്കണം.
മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്ട്മെന്റുകൾ വഴി ഏതെങ്കിലും കോളജുകളിൽ പ്രവേശനം നേടിയവർ ഈ അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിന് നിരാക്ഷേപപത്രം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.