മെറിറ്റ് സ്കോളർഷിപ്പ് അർഹരുടെ ലിസ്റ്റ്
Saturday, September 27, 2025 10:31 PM IST
തിരുവനന്തപുരം: 202223 സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് (ഫ്രഷ്) അർഹരായ വിദ്യാർഥികളിൽനിന്നും രണ്ടാം വർഷത്തെയും മൂന്നാം വർഷത്തെയും സ്കോളർഷിപ്പ് റിന്യൂവലിന് അപേക്ഷ ക്ഷണിച്ചിരുന്നു.
ലഭ്യമായ അപേക്ഷകളിൽനിന്നും വെരിഫിക്കേഷന് ശേഷം രണ്ടാം വർഷത്തെ സ്കോളർഷിപ്പിന് 284 വിദ്യാർഥികളും മൂന്നാം വർഷത്തെ സ്കോളർഷിപ്പിന് 279 പേരും അർഹത നേടിയിട്ടുണ്ട്.
അർഹത നേടിയ വിദ്യാർഥികളുടെ ലിസ്റ്റ് www. collegiateedu. kerala.gov.in, www.dcescholarship.kerala. gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9446780308.