ബിഎസ്സി നഴ്സിംഗ് ഓപ്ഷന് കണ്ഫര്മേഷന് ഒക്ടോബർ മൂന്നു വരെ
Saturday, September 27, 2025 10:31 PM IST
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സ്വാശ്രയ നഴ്സിംഗ് കോളജുകളുടെ സംഘടനയായ എഎംസിഎസ്എഫ്എന്സികെയുടെ ബിഎസ്സി നഴ്സിംഗ് പ്രവേശനത്തിനുള്ള മൂന്ന് അലോട്ട്മെന്റുകള്‍ക്കുശേഷവും അസോസിയേഷനില്‍ അംഗങ്ങളായ കോളജുകളില്‍ ഇനിയും ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ നാലിന് ഓണ്‍ലൈന്‍ അലോട്ട്മെന്റ് നടത്താം.
അസോസിയേഷന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ഓണ്‍ലൈന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിച്ചിട്ടില്ലാത്തവരുമായ അപേക്ഷകര്‍ ഒക്ടോബര്‍ മൂന്നിന് ഉച്ചയ്ക്ക് 12 വരെ ഓണ്‍ലൈനായി തങ്ങളുടെ കോളജ് ഓപ്ഷന് രജിസ്ട്രേഷന് കണ്‍ഫേം ചെയ്യാവുന്നതാണ്.
ഓണ്‍ലൈനായി കോളജ് ഓപ്ഷന് രജിസ്ട്രേഷൻ പുതുതായി കണ്‍ഫേം ചെയ്തവരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും നാലാമത്തെ ഓണ്‍ലൈന്‍ അലോട്ട്മെന്റ് നടത്തുക.