തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025 ഓ​​​ഗ​​​സ്റ്റ് 24 ന് ​​​ന​​​ട​​​ത്തി​​​യ സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന്‍റെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. prd.kerala.gov.in ലും www.lbscentre.kerala.gov.in ​​​ലും ഫ​​​ലം ല​​​ഭ്യ​​​മാ​​​ണ്. ആ​​​കെ 17396 പേ​​​ർ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​തി​​​ൽ 3114 പേ​​​ർ വി​​​ജ​​​യി​​​ച്ചു. ആ​​​കെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 17.90 ആ​​​ണ്.

പാ​​​സാ​​​യ​​​വ​​​രു​​​ടെ ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ർ സെ​​​റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷാ​​​ഫോം എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് പൂ​​​രി​​​പ്പി​​​ച്ച് ഡ​​​യ​​​റ​​​ക്ട​​​ർ, എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, പാ​​​ള​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം – 33 വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2560311, 312, 313.