ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Tuesday, September 30, 2025 11:11 PM IST
തിരുവനന്തപുരം: 2025 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി കോഴ്സ് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് www.lbscentre. kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഒന്നാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം ഒക്ടോബർ മൂന്നുവരെ. ഒന്നാം ഘട്ട അലോട്ട്മെന്റ് ഒക്ടോബർ നാലിന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363.