പത്താം ക്ലാസുകാർക്ക് പാലാ ബ്രില്ല്യന്റിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ അഞ്ചിന്
Tuesday, September 30, 2025 11:21 PM IST
പാലാ: പത്താം ക്ലാസ് വിദ്യാർഥികൾക്ക് പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം ഐഐടി, എയിംസ്, ഐസർ മറ്റു പ്രമുഖ മെഡിക്കൽ പ്രവേശനപരീക്ഷകളുടെ പരിശീലനത്തിനായുള്ള ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കും അഞ്ചു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള ബ്രില്ല്യന്റ് ഫൗണ്ടേഷൻ പ്രോഗ്രാമിലേക്കുള്ള പ്രവേശനപരീക്ഷ അഞ്ചിന് കേരളത്തിലെ എല്ലാ ജില്ലകളിലും, ബംഗളൂരു, ദുബായ്, ഖത്തർ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും നടത്തും.
രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മൂന്ന്. പ്രവേശപരീക്ഷയിൽ മികച്ച റാങ്കുകൾ നേടുന്നവർക്ക് 20 കോടിയിലധികം രൂപയുടെ സ്കോളർഷിപ്പുകളും നിരവധി പേർക്ക് സൗജന്യമായി പഠിക്കാനുള്ള അവസരവുമുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.brilliantpala.org എന്ന വെബ്സൈറ്റിലും 04822206100, 2060800 നമ്പറുകളിലും ബന്ധപ്പെടാം.