എംഎസ്സി നഴ്സിംഗ്: ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു
Saturday, October 4, 2025 10:26 PM IST
തിരുവനന്തപുരം: 202526 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് (എംഎസ്സി) കോഴ്സ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു.
പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ഏഴിനു വൈകുന്നേരം നാലുവരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. വിശദമായ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ .