ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
Saturday, October 11, 2025 12:51 AM IST
കൊച്ചി: കളശേരി ഗവൺമെന്റ് ഐടിഐയില്‍ ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോ പ്ലേറ്റര്‍ ട്രേഡ്) തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത: അംഗീകൃത കെമിക്കല്‍ എൻജിനീയറിംഗ് ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ കെമിക്കല്‍ എൻജിനീയറിംഗില്‍ അംഗീകൃത മൂന്നു വര്‍ഷ ഡിപ്ലോമയും, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ ഇലക്ട്രോ പ്ലേറ്റര്‍ ട്രേഡില്‍ എന്‍ടിസി/ എന്‍എസിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. യോഗ്യരായവർ 13ന് രാവിലെ 11ന് അസല്‍ രേഖകള്‍ സഹിതം കളമശേരി ഐടിഐയില്‍ ഹാജരാകണം. ഫോണ്‍: 0484 2555505.