ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു
Saturday, October 11, 2025 5:57 AM IST
കൊച്ചി: അസാപ് കേരളയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കാലടി ദത്താത്രേയ ഇന്റഗ്രേറ്റഡ് ഹോളിസ്റ്റിക് ഹെല്‍ത്ത്കെയര്‍ സെന്ററില്‍ നടത്തുന്ന കോഴ്സിന്റെ കാലാവധി ഒമ്പത് മാസമാണ്. 20ന് മുമ്പായി https:// forms.gle/ Mpp1UCkxD33AiHrUA ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9495999749.