അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു
Saturday, October 11, 2025 11:31 PM IST
തിരുവനന്തപുരം: കണ്ണൂർ പറശിനിക്കടവ് എംവിആർ ആയുർവേദ മെഡിക്കൽ കോളജിൽ കേരള ആരോഗ്യ സർവകലാശാല (KUHS) അംഗീകരിച്ച 202526 വർഷത്തെ ബിഎസ്സി നഴ്സിംഗ് (ആയുർവേദം), ബിഫാം (ആയുർവേദം) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ (Verified data) www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അപേക്ഷാർഥികൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ വീണ്ടും ഓൺലൈൻ മുഖേന അപ്ലോഡ് ചെയ്യേണ്ട തീയതി 15നു വൈകുന്നേരം അഞ്ചുവരെയാണ്. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363.