എഎൻഎം ജിഎൻഎം
Wednesday, October 15, 2025 11:18 PM IST
ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്സിനും നഴ്സിംഗ് സ്ഥാപനങ്ങളിലെ ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്സിനും ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷൽ അലോട്ട്മെന്റ് 18ന് നടത്തും.
www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 15 മുതൽ 17 വരെ ഓൺലൈനായി പുതിയ കോഴ്സ്/കോളജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363,