എംബിഎ പ്രവേശനം - ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ
Thursday, September 10, 2020 9:04 PM IST
20202022 എംബിഎ ബാച്ചിലെ യുഐഎം പ്രവേശനത്തിന് അനുസൃതമായി ചില കേന്ദ്രങ്ങളിൽ സീറ്റ് ഒഴിവുണ്ട്. യുഐഎം ഐസിഎം പൂജപ്പുര, തിരുവനന്തപുരം ഏഴ്, യുഐഎം വർക്കല 15, യുഐഎം പുനലൂർ 43, യുഐഎം കുണ്ടറ 39, യുഐഎം കൊല്ലം 39, യുഐഎം അടൂർ 53, യുഐഎം ആലപ്പുഴ 65 എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റുകളുടെ എണ്ണം. യോഗ്യതയുള്ള വിദ്യാർഥികൾ 14ന് രാവിലെ 9.30ന് സ്പോട്ട് അഡ്മിഷനായി താത്പര്യമുള്ള യുഐഎമ്മിൽ സർവകലാശാല നിർദേശിച്ചിട്ടുളള ഫീസ് സഹിതം ഹാജരാകണം.
മെഷീൻ ലേർണിംഗ് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കന്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫോർമാറ്റിക്സ് വകുപ്പ് 28 മുതൽ ഓണ്‍ലൈനായി നടത്തുന്ന മെഷീൻ ലേർണിംഗ് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പൈത്തണ്‍ പ്രോഗ്രാമിംഗിൽ പ്രാഥമിക പരിചയമുള്ള വിദ്യാർഥികൾ ഉൾപ്പെടെ ആർക്കും അപേക്ഷിക്കാം. ഫീസ്: 3150 രൂപ. താത്പര്യമുള്ളവർക്ക് https://rb.gy/avxcnf എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.