ഒന്നാംവർഷ ബിരുദം: പുതിയതായി അനുവദിച്ച കോഴ്സുകളിലേക്കു പ്രവേശനം
Monday, November 23, 2020 10:21 PM IST
ഒന്നാം വർഷ ബിരുദ പ്രവേശനത്തിനായി ഇതുവരെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പുതിയ രജിസ്ട്രേഷൻ ചെയ്യുന്നതിനും നിലവിൽ രജിസ്ട്രേഷൻ ചെയ്തവർക്ക് പ്രൊഫൈലിൽ തിരുത്തൽ വരുത്തുന്നതിനും ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും നാലാം സപ്ലിമെന്ററി അലോട്ട്മെന്റിൽ അവസരം. നിശ്ചിത സമയത്തിനുളളിൽ ഫീസ് അടയ്ക്കാതെയോ കോളജിൽ പ്രവേശനം നേടാതെയോ അലോട്ട്മെന്റിൽ നിന്നും പുറത്തായവർക്കും കോളജിൽ പ്രവേശനം നേടിയ ശേഷം ടിസി വാങ്ങിയതിനാൽ അഡ്മിഷൻ നഷ്ടമായവർക്കും നാലാം സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കാം. അതോടൊപ്പം പുതിയതായി അനുവദിച്ച കോഴ്സുകളിലേക്കുളള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും അവസരം നൽകുന്നു. ഇതിനായി 29 വരെ ഓണ്‍ലൈനായി അപേക്ഷകൾ സമർപ്പിക്കാം.
നാലാം സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുളളവർ എല്ലാവരും പുതിയതായി ഓപ്ഷനുകൾ നൽകണം. വിദ്യാർഥികൾ മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ ഒന്നും തന്നെ ഈ അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല. നിലവിൽ ഏതെങ്കിലും കോളജിൽ അഡ്മിഷൻ നേടിയവർക്കും ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അലോട്ട്മെന്റ് നഷ്ടമായവർക്കും കോളജിൽ ചേർന്ന ശേഷം ടിസി വാങ്ങിയതിനാൽ അഡ്മിഷൻ നഷ്ടപ്പെട്ടവർക്കും കോളജിൽ നിന്നും ഡിഫക്ട് മെമ്മോ ലഭിച്ചതിനാൽ അഡ്മിഷൻ ലഭിക്കാതെ പോയവർക്കും പുതിയ ഓപ്ഷനുകൾ സമർപ്പിച്ച് അടുത്ത അലോട്ട്മെന്റിൽ പങ്കെടുക്കാം. എല്ലാവിധ കാറ്റഗറി സീറ്റുകളിലേക്കും പരിഗണിക്കപ്പെടാൻ താൽപ്പര്യപ്പെടുന്നവർ നിർബന്ധമായും പുതിയ ഓപ്ഷനുകൾ നൽകണം. പുതിയതായി ഓപ്ഷൻ സമർപ്പിക്കാത്ത ആരെയും യാതൊരും കാരണവശാലും നാലാം സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല.
കോളേജുകളിലെ ഓരോ കോഴ്സുകളുടേയും ഒഴിവുകളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. ഒഴിവുകൾ മനസിലാക്കിയ ശേഷം ഓപ്ഷനുകൾ നൽകാൻ ശ്രദ്ധിക്കുക. സൈറ്റിൽ നൽകിയിട്ടുളള ഒഴിവുകൾക്ക് പുറമെ, അലോട്ട്മെന്റ് നടക്കുന്പോൾ ഹയർ ഓപ്ഷൻ ലഭിച്ച് മാറുന്നവരുടെ ഒഴിവുകളും ഈ അലോട്ട്മെന്റ് നടപടിയിൽ തന്നെ നികത്തുന്നതായിരിക്കും . നിലവിൽ ഒഴിവ് കാണിച്ചിട്ടില്ലാത്ത കോഴ്സുകളിലും ഇപ്രകാരം ഉണ്ട ാവാൻ സാധ്യതയുണ്ട് എന്ന കാര്യം ഓപ്ഷൻ സമർപ്പിക്കുന്പോൾ മനസിലാക്കിയിരിക്കണം. എല്ലാവർക്കും പരമാവധി 15 ഓപ്ഷനുകളാണ് സമർപ്പിക്കാം.
നിലവിൽ ഏതെങ്കിലും കോളജിൽ അഡ്മിഷൻ എടുത്തവർ അവർക്ക് ലഭിച്ച അഡ്മിഷനിൽ തൃപ്തരാണെങ്കിൽ യാതൊരും കാരണവശാലും പുതിയ ഓപ്ഷൻ നൽകരുത്. ഓപ്ഷൻ നൽകി അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പുതിയ അലോട്ട്മെന്റ് സ്വീകരിക്കണം. മുൻ അഡ്മിഷൻ നിലനിർത്താൻ പിന്നീട് സാധിക്കില്ല.
പുതിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഒമ്പത് എയ്ഡഡ് കോളേജുകളിൽ പുതിയതായി അനുവദിച്ച ഇന്നോവേറ്റീവ് കോഴ്സുകളിലേക്കും 22 സ്വാശ്രയ കോളജുകളിൽ പുതിയതായി അനുവദിച്ച മറ്റു കോഴ്സുകളിലേക്കും ഇതോടൊപ്പം ഓണ്‍ലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥികൾ അവരുടെ പ്രൊഫൈലിൽ നിന്നും ഓപ്ഷനുകൾ സമർപ്പിച്ചാൽ മതിയാകും. കോളജുകളുടേയും അനുവദിച്ച കോഴ്സുകളുടേയും ലിസ്റ്റ് അഡ്മിഷൻ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
പുതിയ കോഴ്സുകളുടെ കമ്യൂണിറ്റി ക്വാട്ട, സ്പോർട്സ് ക്വാട്ട സീറ്റൂകളിലേക്കുളള പ്രവേശനത്തിനായുളള അപേക്ഷകൾ അതതു കോളേജുകളിൽ 29 ന് മുൻപായി നേരിട്ട് സമർപ്പിക്കേണ്ട താണ്.
പുതിയ രജിസ്ട്രേഷൻ
ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താത്തതിനാൽ അലോട്ട്മെന്റ് പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയാതെ പോയവർക്ക് പുതിയ രജിസ്ട്രേഷൻ ചെയ്യാം. സേ പരീക്ഷ പാസായി നിൽക്കുന്നവർക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. നിലവിൽ ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്തവർ പുതിയതായി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ നിലവിൽ മാനേജ്മെന്റ് ക്വാട്ട രജിസ്ട്രേഷൻ മാത്രം നടത്തിയവർ അലോട്ട്മെന്റ് നടപടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ പുതിയ രജിസ്ട്രേഷൻ ചെയ്യണം. കമ്യൂണിറ്റി ക്വാട്ടയിൽ പുതിയ രജിസ്ട്രേഷൻ അനുവദിക്കില്ല. സ്പോർട്സ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാൻ സാധിക്കും.
പ്രൊഫൈലിൽ തിരുത്തൽ വരുത്താം
നിലവിൽ രജിസ്ട്രേഷൻ ചെയ്തവർക്ക് പ്രൊഫൈലിൽ തിരുത്തൽ വരുത്താം. ആപ്ലിക്കേഷൻ നന്പർ, പാസ്വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്ത ശേഷം
പ്രൊഫൈലിലെ തെറ്റുകൾ കാരണം ഡിഫക്ട് മെമോ ലഭിച്ച് അലോട്ട്മെന്റ് നഷ്ടമായവർ പ്രൊഫൈലിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ ഈ അവസരം ഉപയോഗിക്കേണ്ട താണ്.അങ്ങനെയുളളവരും അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കപ്പെടാൻ വേണ്ടി പുതിയ ഓപ്ഷനുകൾ നൽകേണ്ട താണ് എന്ന കാര്യം ശ്രദ്ധിക്കുക.