ടൈംടേബിൾ
Thursday, February 11, 2021 9:42 PM IST
23 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (ത്രിവത്സരം) പരീക്ഷകളുടെ (ഫെബ്രുവരി 2021) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ച് മൂന്നു മുതൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി/ബികോംഎൽഎൽബി/ബിബിഎഎൽഎൽബി/സ്പെഷൽ പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ . പരീക്ഷാസമയം രാവിലെ 09.30 മുതൽ 04.30 വരെ.
നവംബറിൽ നടത്തിയ ആറ്, എട്ട്, പത്ത് സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംബിഎ (ബിഎംഎംഎഎം) പരീക്ഷയുടെ പ്രോജക്ട്/വർക്ക്എക്സ്പീരിയൻസ്/പ്രോജക്ട് ആന്‍ഡ് കോംപ്രിഹെൻസീവ് വൈവ വോസി യുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എട്ടാം സെമസ്റ്റർ ബിടെക് 2008 സ്കീം/2013 സ്കീം സപ്ലിമെന്ററി/സെഷണൽ ഇംപ്രൂവ്മെന്റ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 2008 സ്കീമിന് 24 മുതലും 2013 സ്കീമിന് 23 മുതലും പരീക്ഷ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
തീയതി നീട്ടി
രാജാരവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിലേക്ക് മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ പെയിന്റിംഗ്, മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക് 202021 വർഷത്തേക്ക് അപേക്ഷകൾ സ്വീകരിക്കുന്നതിനുളള അവസാന തീയതി 20 വരെ നീട്ടി. 25 ന് പ്രവേശനപരീക്ഷയും 26 ന് അഭിമുഖവും നടത്തും. മാർച്ച് എട്ടിന് ക്ലാസുകൾ ആരംഭിക്കു.
പരീക്ഷാഫീസ്
മാർച്ച് 10 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് (2015 സ്കീം സപ്ലിമെന്ററി ആന്‍ഡ് മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷയ്ക്ക് ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 17 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 23 വരെയും രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.