ഒന്നാം വർഷ ബിഎഡ് പ്രവേശനം 2024
സ്പോർട്സ് ക്വാട്ട സീറ്റിലേക്കും മറ്റ് ഒഴിവുള്ള സീറ്റിലേക്കുമുള്ള സ്പോട്ട് അലോട്ട്മെന്റ് 2024 ആഗസ്റ്റ് 6 ന് എസ്എൻ കോളജ് കൊല്ലത്ത് വച്ച് നടക്കും. കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്, എയ്ഡഡ് കെയുസിടിഇ കോളജുകളിലെ ഒന്നാം വർഷ ബിഎഡ് കോഴ്സുകളിൽ സ്പോർട്സ് ക്വാട്ട സീറ്റിലേക്കും മറ്റ് ഒഴിവുള്ള സീറ്റിലേക്കും (കെയുസിടിഇ മാനേജ്മെന്റ് ക്വാട്ട ഉൾപ്പെടെ) സ്പോട്ട് അലോട്മെന്റ് 2024 ഓഗസ്റ്റ് 06 ന് എസ്എൻ കോളജ് കൊല്ലത്ത് വച്ച് നടത്തും. അർഹരായ വിദ്യാർഥികൾ മതിയായ രേഖകൾ സഹിതം ഓഗസ്റ്റ് 06 ന് രാവിലെ 10 മണിക്ക് മുൻപായി കൊല്ലം എസ്എൻ കോളജിൽ ഹാജരാകണം. ഓണ്ലൈനിൽ അപേക്ഷിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവ ഇല്ലാത്തപക്ഷം വിദ്യാർഥികൾ അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകും. ഒന്നാം വർഷ ബിരുദ പ്രവേശനം 202425 സ്പോട്ട് അലോട്ട്മെന്റ് ആലപ്പുഴ മേഖലയിലെ കോളജുകളിലേക്ക് ഓഗസ്റ്റ് 8 നും കൊല്ലം മേഖലയിലെ കോളജുകളിലേക്ക് ഓഗസ്റ്റ് 9, 10 തീയതികളിലും തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്ക് ഓഗസറ്റ് 12, 13, 14 തീയതികളിലും കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.
പ്രൈവറ്റ് രജിസ്ട്രേഷൻ
202425 അക്കാദമിക് വർഷത്തിലെ ബിഎ./ബികോം./ബിഎ. അഫ്സൽഉൽഉലാമ/
ബി.ബി.എ./ബി.കോം. അഡീഷണൽ ഇലക്ടീവ് കോഓപ്പറേഷൻ/ബി.കോം. അഡീഷണൽ ഇലക്ടീവ് ട്രാവൽ &ടൂറിസം എന്നീ കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന 2024 ഓഗസ്റ്റ് 12 വരെ പിഴകൂടാതെയും ഓഗസ്റ്റ് 31 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരളസർവകലാശാല തപാൽ വിഭാഗത്തിൽ എത്തിക്കേണ്ടതാണ്. വിശദവിവരങ്ങൾവെബ്സൈറ്റുകളിൽ
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയ്ക്ക് കീഴിൽ കാര്യവട്ടം ക്യാന്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ), സിഎസ്എസ് സ്കീമിൽ എംബിഎ 202426 ബാച്ച്
പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. എംബിഎ ജനറൽ: എസ്ടി 1, എംബിഎ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്: എസ്.ടി 1, എം.ബി.എ. ട്രാവൽ ആൻഡ്
ടൂറിസം: താത്പ്പര്യമുള്ളവർ 2024 ഓഗസ്റ്റ് 05 ന് 10 മണിക്ക് കേരളസർവകലാശാല കാര്യവട്ടം ക്യാന്പസ്സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എത്തിച്ചേരണം.
പരീക്ഷാഫലം
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ജനുവരിയിൽ നടത്തിയ
ഒന്ന്, രണ്ട് സെമസ്റ്റർ എംഎ ഇക്കണോമിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിയറിംഗ് 2024 ഏപ്രിലിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് (2018 സ്കീം സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷ തീയതി
കേരളസർവകലാശാലയ്ക്ക് കീഴിലുള്ള കടയ്ക്കൽ ഗുരുദേവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
മാനേജ്മെന്റ്, കഴക്കൂട്ടം, കൊല്ലം ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്നീ കോളേജുകളിൽ 2024 ജൂലൈ 31 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എംബിഎ വൈവവോസി പരീക്ഷ ഓഗസ്റ്റ് 05 ന് നടത്തുന്നതാണ്. മറ്റ് പരീക്ഷകൾക്കും പരീക്ഷ കേന്ദ്രങ്ങൾക്കും മാറ്റമില്ല.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2023 ഡിസംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ (2013 സ്കീം)
13707 കന്പ്യൂട്ടർ ഹാർഡ്വെയർ &ഇന്റർഫേസിംഗ് ലാബ് (കന്പ്യൂട്ടർ സയൻസ്
എഞ്ചിനീയറിംഗ് ബ്രാഞ്ച്) പ്രാക്ടിക്കൽ പരീക്ഷകൾ 2024 ആഗസ്റ്റ് 09 നും 13708
ഓപ്പറേറ്റിംഗ് സിസ്റ്റംസ് &നെറ്റ്വർക്ക് പ്രോഗ്രാമിംഗ് ലാബ് (കന്പ്യൂട്ടർ സയൻസ്
എഞ്ചിനീയറിംഗ് ബ്രാഞ്ച്) പ്രാക്ടിക്കൽ പരീക്ഷകൾ 2024 ആഗസ്റ്റ് 08 നും കാര്യവട്ടം
യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തുന്നു. വിശദ
വിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ജൂണിൽ നടത്തിയ
മൂന്നാം സെമസ്റ്റർ എം.ബി.എ. (സപ്ലിമെന്ററി 2020, 2019 അഡ്മിഷൻ, മേഴ്സിചാൻസ്
2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ മിനി പ്രോജക്ട് വൈവവോസിയുടെ
ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ. ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ആഗസ്റ്റ് 05 മുതൽ 13 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. (മൂന്ന്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.