കുസാറ്റ്: പിഎച്ച്ഡി പ്രവേശന പരീക്ഷ മാറ്റി
Thursday, June 22, 2023 10:52 PM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ പിഎച്ച്ഡി പ്രവേശനത്തിനുള്ള വകുപ്പുതല പരീക്ഷ ഈമാസം 30ലേക്കു മാറ്റി. അന്നേ ദിവസം രാവിലെ പത്തിന് വകുപ്പില്‍ വച്ച് പരീക്ഷ നടക്കും. ഇതുസംബന്ധിച്ച് ഇമെയില്‍ ലഭിക്കാത്ത അപേക്ഷകര്‍ 26നകം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484 2575310, 9495995096.