700ലേറെ വിദ്യാർഥികൾക്ക് കാമ്പസ് പ്ലേസ്മെന്റ്; മികച്ച നേട്ടവുമായി കുസാറ്റ്
Wednesday, May 8, 2024 11:49 PM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിവിധ കോഴ്സുകളിലെ 700 ലേറെ അവസാനവർഷ വിദ്യാർഥികൾക്ക് കാമ്പസ് പ്ലേസ്മെന്റ് ലഭിച്ചു.
സിസ്കോ, ടിസിഎസ്, ആക്സെഞ്ചർ, എയർ ഇന്ത്യ, ടാറ്റ പ്രോജക്ട്സ്, ഐബിഎം, എംആർഎഫ്, ഏൺസ്റ്റ് ആൻഡ് യംഗ്, യുഎസ്ടി, ടാറ്റഎൽഎക്സ്സി, ശോഭ കൺസ്ട്രക്ഷൻസ്, എൽ ആൻഡ് ടി കൺസ്ട്രക്ഷൻ, ടാറ്റ കൺസൾട്ടിംഗ് എൻജിനിയേഴ്സ്, ഹ്യുണ്ടായ്, വിസ്റ്റിയോൺ, ആൽസ്റ്റോം, സിഫോ, എസ്എപി, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ പവർ, ഫെഡറൽ ബാങ്ക്, ഗനയാര എനർജി തുടങ്ങി 75ഓളം കമ്പനികളാണ് ഇത്തവണ സർവകലാശാലയിൽ കാമ്പസ് പ്ലേസ്മെന്റ് നടത്തിയത്.