കുസാറ്റ് ബിടെക് ലാറ്ററൽ എൻട്രി റിയൽ ടൈം അഡ്മിഷൻ മൂന്നിന്
Monday, June 30, 2025 10:52 PM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ബിടെക് ലാറ്ററൽ എൻട്രി പ്രോഗ്രാമുകളിലേക്കുള്ള ഒന്നാമത്തെ റിയൽ ടൈം അഡ്മിഷൻ മൂന്നിനു കുസാറ്റ് സെമിനാർ കോംപ്ലക്സിൽ നടക്കും.
എസ്സിഎസ്ടി വിഭാഗത്തിലേക്കുള്ള ഒന്നാമത്തെ റിയൽ ടൈം അഡ്മിഷനും ഇതോടൊപ്പം നടത്തുന്നതായിരിക്കും. രജിസ്ട്രേഷൻ സമയം രാവിലെ 10 മുതൽ 11 വരെ. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac .in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +91 9778783191, +91 8848912606 എന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.