കാലിക്കട്ടിൽ പ്ലേസ്മെന്റ് ഡ്രൈവ്
Tuesday, July 9, 2019 9:11 PM IST
തേഞ്ഞിപ്പലം: കംപ്യൂട്ടർ സയൻസ് പഠനവകുപ്പും പ്ലേസ്മെന്റ് സെല്ലും യുഎൽ ടെക്നോളജി സൊലൂഷൻസിന്റെ സഹകരണത്തോടെ കാന്പസ് ക്വസ്റ്റ് 2019’ എന്ന പേരിൽ ദ്വിദിന പ്ലേസ്മെന്റ് ഡ്രൈവ് തുടങ്ങി. കാലിക്കട്ട് സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.
പ്രോവൈസ് ചാൻസലർ പ്രൊഫ. പി. മോഹൻ അധ്യക്ഷത വഹിച്ചു. യുഎൽടിഎസ് ചീഫ് ടാലന്റ് ഓഫീസർ അജിൻകുമാർ ദാസ് മുഖ്യപ്രഭാഷണം നടത്തി. പരീക്ഷാ കണ്ട്രോളർ പ്രഫ. പി. ശിവദാസൻ, പ്ലേസ്മെന്റ് സെൽ കോഓർഡിനേറ്റർ സി.ഡി. സെബാസറ്റ്യൻ, കന്പ്യൂട്ടർ സയൻസ് പഠനവകുപ്പ് മേധാവി ഡോ. വി. എൽ. ലജീഷ്, യുഎൽടിഎസ് പ്രതിനിധികളായ ജിതിൻ, മധുസൂദന എന്നിവർ പ്രസംഗിച്ചു. പ്ലേസ്മെന്റ് പരിപാടി പത്തിന് സമാപിക്കും. ജിയോളജി ബിരുദധാരികൾക്കാണ് 10ന് പ്ലേസ്മെന്റ് നൽകുക.