സർവകലാശാല ലാംഗ്വേജ് ബ്ലോക്കിൽ ലിഫ്റ്റ് പ്രവർത്തന സജ്ജം
Tuesday, October 29, 2019 10:28 PM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല കാന്പസിലെ ലാംഗ്വേജ് ബ്ലോക്കിൽ ലിഫ്റ്റ് പ്രവർത്തന സജ്ജമായി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നു ലൈസൻസ് ലഭിച്ചതിനാൽ നവംബർ ആദ്യവാരത്തോടെ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ലിഫ്റ്റ് തുറന്നു കൊടുക്കാനാകുമെന്ന് യൂണിവേഴ്സിറ്റി എൻജിനിയർ അനിൽകുമാർ പറഞ്ഞു.
17 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മൂന്നു നിലകളുള്ള ലാംഗ്വേജ് ബ്ലോക്കിൽ ഒരേ സമയം ആറു പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലിഫ്റ്റ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.