സർവകലാശാല/കോളജ് അധ്യാപകർക്ക് പരിശീലനം
Thursday, October 31, 2019 9:25 PM IST
അധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാല/കോളജ് ശാസ്ത്രസാമൂഹിക ശാസ്ത്ര വിഭാഗം അധ്യാപകർക്കായി വിവര സാങ്കേതിക വിദ്യാധിഷ്ഠിത പാഠ്യപദ്ധതിയും ബോധനരീതിയും ഉന്നത വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന കോഴ്സിലേക്ക് നാല് വരെ അപേക്ഷിക്കാം. ഒരാഴ്ചത്തെ കോഴ്സ് ആറിന് തുടങ്ങും. വിജ്ഞാപനവും അപേക്ഷാ ഫോമും സർവകലാശാലാ വെബ്സൈറ്റിൽ. വിവരങ്ങൾക്ക്: 9495657594, 9446244359.
അദീബെ ഫാസിൽ പ്രിലിമിനറി ഹാൾടിക്കറ്റ്
അഞ്ചിന് ആരംഭിക്കുന്ന അദീബെ ഫാസിൽ പ്രിലിമിനറി ഒന്നാം വർഷ പരീക്ഷയുടെ ഹാൾടിക്കറ്റ് രണ്ട് മുതൽ വെബ്സൈറ്റിൽ നിന്ന് ഡൗണ്ലോഡ് ചെയ്യാം. പ്രിലിമിനറി 2004 മുതൽ 2015 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിച്ചവർ അതത് പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെ തന്നെ പരീക്ഷ എഴുതണം. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
ബിഫാം സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
മൂന്നാം വർഷ ബിഫാം (2002 സ്കീം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ നവംബർ എട്ട് വരെയും 170 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് നവംബർ 15 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എംഎ/ എംഎസ് സി/ എംകോം/ എംഎസ്ഡബ്ല്യൂ/ എംസിജെ/ എംടിടിഎം/ എംബിഇ/ എംടിഎച്ച്എം റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (സിയുസിഎസ്എസ്, 2016 മുതൽ പ്രവേശനം) പരീക്ഷ 18ന് ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എംആർക് റഗുലർ/സപ്ലിമെന്ററി ഇന്റേണൽ പരീക്ഷ എട്ടിന് ആരംഭിക്കും.
പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ എംബിഎ ഹെൽത്ത് കെയർ മാനേജ്മെന്റ്, ഇന്റർനാഷണൽ ഫിനാൻസ് ജനുവരി 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.