സ്പോർട്സ് അഫിലിയേഷൻ ഫീ അദാലത്ത് 26 മുതൽ
Monday, November 25, 2019 9:58 PM IST
കാലിക്കട്ട് സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകൾക്ക് 200910 മുതൽ കുടിശികയുള്ള സ്പോർട്സ് അഫിലിയേഷൻ ഫീസ് തീർപ്പാക്കുന്നതിന് 26, 27, 28 തിയതികളിൽ സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ രാവിലെ പത്ത് മുതൽ അദാലത്ത് നടത്തും. കോളേജുകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം.
ജിയോളജി പഠനവകുപ്പിൽ ഗസ്റ്റ് ലക്ചറർ നിയമനം
ജിയോളജി പഠനവകുപ്പിൽ ഗസ്റ്റ് ലക്ചററെ മണിക്കൂറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംഎസ് സി അപ്ലൈഡ് ജിയോളജി/ ജിയോളജിയിൽ നെറ്റ്/ പിഎച്ച്ഡി ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് 27നകം അയക്കണം. അഭിമുഖം 29ന് പഠനവകുപ്പിൽ നടക്കും.
വിദൂരവിദ്യാഭ്യാസം പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
27ന് തുടങ്ങുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബികോം/ ബിബിഎ (സിയുസിബിസിഎസ്എസ്) പരീക്ഷയ്ക്ക് തൃശൂർ സെന്റ് തോമസ് കോളജ് കേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ച മുഴുവൻ ബിബിഎ പരീക്ഷാർഥികളും അതേ ഹാൾടിക്കറ്റുമായി തൃശൂർ തലക്കോട്ടുകര വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പരീക്ഷയ്ക്ക് ഹാജരാകണം.
27ന് തുടങ്ങുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബിഎ സോഷ്യോളജി (സിയുസിബിസിഎസ്എസ്) പരീക്ഷയ്ക്ക് നാട്ടിക ശ്രീ നാരായണ കോളജ് പരീക്ഷാ കേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ച പരീക്ഷാർഥികൾ പുതുക്കിയ ഹാൾടിക്കറ്റുമായി നാട്ടിക ശ്രീ നാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പരീക്ഷയ്ക്ക് ഹാജരാകണം.
ബികോം/ ബിബിഎ പുനർമൂല്യനിർണയ തിയതി നീട്ടി
നാലാം സെമസ്റ്റർ ബികോം/ ബിബിഎ (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2019 റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള തിയതി 30 വരെ നീട്ടി.
പരീക്ഷാഫലം
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി പോളിമർ കെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ അഞ്ച് വരെ അപേക്ഷിക്കാം.
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി ഹോം സയൻസ്ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ ഒന്പത് വരെ അപേക്ഷിക്കാം.
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി കെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ ഏഴ് വരെ അപേക്ഷിക്കാം.
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഫിനാൻസ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ ഒന്പത് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ ബിഎ/ ബിഎ അഫ്സൽഉൽഉലമ/ ബിഎസ് സി (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.