ഗസ്റ്റ് ലക്ച്ചറർ നിയമനം
Saturday, November 30, 2019 7:19 PM IST
സോഷ്യോളജി പഠന വകുപ്പിലേക്ക് ഗസ്റ്റ് ലക്ച്ചറർ (ലീവ് വേക്കൻസി) നിയമനത്തിന് നാലിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഉച്ചയ്ക്ക് ഒന്നിന് പഠന വകുപ്പിൽ എത്തണം. ഫോൺ: 9946430642 .
എംപിഎഡ് പ്രാക്ടിക്കൽ പരീക്ഷ മാറ്റി
നവംബർ 30 , ഡിസംബർ 4 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംപിഎഡ് പ്രാക്ടിക്കൽ പരീക്ഷ മാറ്റി വച്ചു. പരീക്ഷ യഥാക്രമം രണ്ട്, ആറ് തീയതികളിൽ നടക്കും.
പരീക്ഷ ഫലം
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംടിടിഎം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യ നിർണയത്തിന് 12 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബി എ റെഗുലർ പരീക്ഷാ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.