പരീക്ഷാ അപേക്ഷ - അവസാന തീയതി നീട്ടി
Wednesday, May 12, 2021 9:00 PM IST
ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ കോഴ്സുകൾ, എംബിഎ., എൽഎൽബി., രണ്ടാം വർഷ അഫ്സലുൽ ഉലമ പ്രിലിമിനറി, പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്‍ഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, കോമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് ഇൻ അറബിക്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക്, ഒന്നാം സെമസ്റ്റർ എംഎസ് സി. ബയോടെക്നോളജി നാഷണൽ സ്ട്രീം, രണ്ട് വർഷ ബിപിഎഡ്, ഒന്നാം സെമസ്റ്റർ എംഎഡ്, എംപിഎഡ്. ഒന്നാം വർഷ അദീബെ ഫാസിൽ ഉറുദു, നാലാം വർഷ ഇന്റഗ്രേറ്റഡ് ബിപിഎഡ്., ബിഎച്ച്എം. പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയിരിക്കുന്നു. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കാം.