അധ്യാപകനിയമനം
Saturday, June 3, 2023 10:07 PM IST
കാലിക്കട്ട് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് പട്ടിക തയാറാക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഒന്‍പതിന് രാവിലെ പത്തിന് പഠനവകുപ്പില്‍ ഹാജരാകണം.
ഇന്റഗ്രേറ്റഡ് പിജി പ്രവേശനം
കാലിക്കട്ട് സര്‍വകലാശാലക്കു കീഴിലുള്ള ഗവണ്മെന്റ്, എയ്ഡഡ് കോളജുകളില്‍ 202324 അധ്യായനവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പിജി പ്രവേശനത്തിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. സര്‍വകലാശാലക്കു കീഴിലുള്ള എട്ട് കോളജുകളിലാണ് ഇന്റഗ്രേറ്റഡ് പിജി കോഴ്സുള്ളത്. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവാസന തീയതി 19.06.2023. വിശദവിവരങ്ങള്‍ക്ക് പ്രവേശനവിഭാഗം വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0494 2407016, 2407017, 2660600.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പിജി നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 19 വരെയും അഞ്ചു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ബിവോക് ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 22 വരെയും അഞ്ചു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബിവോക് ഓര്‍ഗാനിക് ഫാമിംഗ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 15 വരെയും 180 രൂപ പിഴയോടെ 19 വരെയും അഞ്ചു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
നാലാം സെമസ്റ്റര്‍ ബിഎഡ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ അഞ്ചിന് തുടങ്ങും.
നാലാം സെമസ്റ്റര്‍ ബിആര്‍ക്ക് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 16നും ആറാം സെമസ്റ്റര്‍ 19നും തുടങ്ങും.
പരീക്ഷാ ഫലം
ഒമ്പതാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.