ഫിസിക്കൽ എജ്യൂക്കേഷൻ അസിസ്റ്റന്‍റ് പ്രഫസർ അഭിമുഖം
Friday, October 3, 2025 9:44 PM IST
കാലിക്കട്ട് സർവകലാശാല സെന്‍റർ ഫോർ ഫിസിക്കൽ എഡ്യുക്കേഷനിൽ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി 25.08.2025 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ഒക്ടോബർ 13ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
ഓഡിറ്റ് കോഴ്സ് പരീക്ഷ
കാലിക്കട്ട് സർവകലാശാല വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം (സിബിസിഎസ്എസ്) 2023 പ്രവേശനം ബിഎ, ബികോം, ബിബിഎ വിദ്യാർഥികൾക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഓൺലൈൻ റഗുലർ പരീക്ഷകൾ ഒക്ടോബർ ആറിന് തുടങ്ങും. പ്രസ്തുത പരീക്ഷയുടെ മാതൃകാ പരീക്ഷ ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ നടക്കും. മാതൃകാ പരീക്ഷാ ലിങ്ക്: https://examonline.uoc.ac.in/. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/. ഫോൺ: 0494 2400288, 2407356.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബിവോക് ഹോട്ടൽ മാനേജ്മെന്‍റ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ ആറിന് തുടങ്ങും. കേന്ദ്രം : അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലമ്പൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ
രണ്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്‌സ് (2011 സ്‌കീം 2015 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ നവംബർ മൂന്നിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ നാലു വർഷ ബിരുദ പ്രോഗ്രാം (എഫ്‌വൈയുജിപി 2024 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ഒക്ടോബർ നാല് വരെയും 255 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം.
പരീക്ഷ
അഞ്ചാം സെമസ്റ്റർ വിവിധ ബിവോക് (സിബിസിഎസ്എസ് V യുജി 2020 പ്രവേശനം മുതൽ ) നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഒക്ടോബർ 30ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ ബിആർക് ( 2012 സ്‌കീം 2012, 2013 പ്രവേശനം ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.