എംഎഡ് പ്രവേശനം 2025; വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Monday, October 13, 2025 9:30 PM IST
കാലിക്കട്ട് സര്‍വകലാശാലയുടെ 2025 26 അധ്യയന വര്‍ഷത്തെ എംഎഡ് പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില സ്റ്റുഡന്റ് ലോഗിനില്‍ ലഭ്യമാകും. പ്രവേശനത്തിനായി ഒഴിവുള്ള കോളജുകള്‍ റാങ്ക് അനുസരിച്ച് വിദ്യാര്‍ഥികളെ ബന്ധപ്പെടുന്നതാണ്. ആദ്യമായി പ്രവേശനം ലഭിക്കുന്നവര്‍ നവംബര്‍ മൂന്നിന് വൈകീട്ട് നാല് മണിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ചവര്‍ വീണ്ടും അടയ്ക്കേണ്ടതില്ല. മാന്‍ഡേറ്ററി ഫീസ്: എസ്സി,എസ്ടി/ മറ്റ് സംവരണ വിഭാഗക്കാര്‍ 145 രൂപ, മറ്റുള്ളവര്‍ 575 രൂപ. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ : 0494 2407017, 7016, 2660600.
റേഡിയോ സിയു: സൗണ്ട് റെക്കോഡിസ്റ്റ് വാക് ഇന്‍ ഇന്റര്‍വ്യൂ
കാലിക്കട്ട് സര്‍വകലാശാലാ ക്യാമ്പസ് റേഡിയോയില്‍ ( റേഡിയോ സിയു ) കരാറടിസ്ഥാനത്തില്‍ സൗണ്ട് റെക്കോഡിസ്റ്റ് നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ മൂന്നിന് നടക്കും. ഒരു ഇ.ടി.ബി. സംവരണ ഒഴിവാണുള്ളത്. യോഗ്യത: അംഗീകൃത ബി.എ./ബി.എസ് സി. ബിരുദം, മള്‍ട്ടിമീഡിയ/സര്‍ട്ടിഫൈഡ് സൗണ്ട് എന്‍ജിനീയറിംഗിലുള്ള ഡിപ്ലോമ, സൗണ്ട് എഡിറ്റിംഗിലോ സൗണ്ട് റെക്കോര്‍ഡിങിലോ ഉള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, സൗണ്ട് എഡിറ്റിംഗ് സോഫ്റ്റ് വെയറില്‍ പരിജ്ഞാനം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം രാവിലെ 9.30ന് സര്‍വകലാശാല ഭരണകാര്യാലയത്തില്‍ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍.
സ്റ്റാഫ് നഴ്സ് അഭിമുഖം മാറ്റി
കാലിക്കട്ട് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ കരാറടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് നിയമനത്തിനായി 15ന് നടത്താനിരുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ ഒന്നിലേക്ക് മാറ്റി. ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപനപ്രകാരമുള്ള യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം രാവിലെ 9.30ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ ഹാജരാകേണ്ടതാണ്.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഡയറി സയന്‍സ് ആന്റ് ടെക്നോളജി ഏപ്രില്‍ 2025 പ്രക്ടിക്കല്‍ പരീക്ഷകള്‍ 15ന് നടക്കും. കേന്ദ്രം: എം.ഇ.എസ്. കല്ലടി കോളജ് മണ്ണാര്‍ക്കാട്. വിശദമായ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എഫ്.വൈ.യു.ജി.പി. (2025 പ്രവേശനം) നവംബര്‍ 2025 റഗുലര്‍ പരീക്ഷകള്‍ക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ഒക്ടോബര്‍ 15 വരെയും 255 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ വിവിധ എം.എസ് സി. (PG CBCSS 2022 പ്രവേശനം മുതല്‍) നവംബര്‍ 2025 റഗുലര്‍/ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമപ്രകാരം നവംബര്‍ 12ന് തുടങ്ങും.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റര്‍ (CBCSS PG SDE) എം.എ., എം.കോം., എം.എസ് സി. മാത്തമാറ്റിക്സ് (2022, 2023 പ്രവേശനം) നവംബര്‍ 2025, (2021 പ്രവേശനം) നവംബര്‍ 2024 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നവംബര്‍ 12ന് തുടങ്ങും.
അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്. (2017 മുതല്‍ 2023 വരെ പ്രവേശനം) നവംബര്‍ 2025 റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നവംബര്‍ 14ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ (CBCSS V UG) വിവിധ ബി.വോക്. (2022, 2023, 2024 പ്രവേശനം) നവംബര്‍ 2025, (2019, 2020, 2021 പ്രവേശനം) നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നവംബര്‍ 12ന് തുടങ്ങും.
വിദൂര വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷന് മൂന്നാം സെമസ്റ്റര്‍ (CBCSS UG) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സല് ഉല് ഉലമ നവംബര്‍ 2025 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളും ബി.എ. മള്‍ട്ടിമീഡിയ (2021, 2022 പ്രവേശനം) നവംബര്‍ 2025, (2019, 2020 പ്രവേശനം) നവംബര്‍ 2024 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ 12ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ വിവിധ നാല് വര്‍ഷ ബിരുദ പ്രോഗ്രാം (CUFYUGP 2024 പ്രവേശനം) നവംബര്‍ 2025 റഗുലര്‍ പരീക്ഷകള്‍ നവംബര്‍ മൂന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ വിവിധ ബി.വോക്. (CBCSS 2022, 2023, 2024 പ്രവേശനം) നവംബര്‍ 2024, (2021 പ്രവേശനം) നവംബര്‍ 2023, (CUCBCSS 2018, 2019, 2020) നവംബര്‍ 2023 റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.