സർവകലാശാലാ പഠനവകുപ്പുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള വിവിധ എംഎ, എംഎസ്‌സി (സിസിഎസ്എസ്) ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ നവംബർ 10, 11 തീയതികളിൽ നടക്കും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (പിജി സിബിസിഎസ്എസ് 2022 പ്രവേശനം മുതൽ) എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്കും വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (പിജി എസ്ഡിഇ സിബിസിഎസ്എസ് 2022, 2023 പ്രവേശനം) എംഎ, എംഎസ്‌സി, എംകോം നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്കും പിഴ കൂടാതെ ഒക്ടോബർ 30 വരെയും 200/ രൂപ പിഴയോടെ നവംബർ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 16 മുതൽ ലഭ്യമാകും.

സൂക്ഷ്മപരിശോധനാഫലം

രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, ഹിസ്റ്ററി, ഡെവലപ്മെന്‍റ് ഇക്കണോമിക്സ് ഏപ്രിൽ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ ബിടെക് / പാർട്ട് ടൈം ബിടെക് (2000 സ്‌കീം) സെപ്റ്റംബർ 2022 ഒറ്റത്തവണ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.