കാലിക്കട്ട് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ നോണ്‍ എന്‍ട്രന്‍സ്/എനി ടൈം രജിസ്ട്രേഷന്‍ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യുജിസി/സിഎസ്ഐആര്‍ ജെആര്‍എഫ്, ഇന്‍സ്പയര്‍ മുതലായ സ്വതന്ത്ര ഫെല്ലോഷിപ്പുള്ളവര്‍ക്ക് പങ്കെടുക്കാം. റിസര്‍ച്ച് ഗൈഡ്, വിഷയം, ഒഴിവ് എന്നിവ ക്രമത്തില്‍: 1. ഡോ. പി.പി. പ്രദ്യുമ്‌നന്‍, തെര്‍മോഇലക്ട്രിക്/ ട്രൈബോഇലക്ട്രിക് മെറ്റീരിയല്‍സ് (കണ്ടന്‍സ്ഡ് മാറ്റര്‍ ഫിസിക്‌സ്), മൂന്നൊഴിവ്. 2. ഡോ. ലിബു കെ. അലക്സാണ്ടര്‍, ഗ്രാഫൈറ്റിക് നാനോസ്ട്രക്ച്ചര്‍ (മെറ്റീരിയല്‍ സയന്‍സ്), ഒരൊഴിവ്. യോഗ്യരായവര്‍ ബയോഡാറ്റയും മതിയായ രേഖകളുടെ ഒറിജിനലും സഹിതം 17ന് രാവിലെ 10.30ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറില്‍ ഹാജരാകണം.

എജ്യുക്കേഷന്‍ പഠനവകുപ്പില്‍ എംഎഡ് സീറ്റൊഴിവ്

കാലിക്കട്ട് സര്‍വകലാശാല എജ്യുക്കേഷന്‍ പഠനവകുപ്പിലെ എം.എഡ്. പ്രോഗ്രാമിന് എസ്‌സി, എസ്ടി, ഇഡബ്ല്യൂഎസ്, പിഎച്ച്, ഒഎക്‌സ് എന്നീ സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. പ്രസ്തുത വിഭാഗത്തില്‍പ്പെടുന്ന അര്‍ഹരായവര്‍ക്ക് 17ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവകുപ്പ് ഓഫീസില്‍ ഹാജരായി പ്രവേശനം നേടാം. മേല്‍ പറഞ്ഞ വിഭാഗക്കാരുടെ അഭാവത്തില്‍ ഒഴിവുകള്‍ നിയമാനുസൃതമായി മറ്റ് വിഭാഗങ്ങളിലേക്കോ ഓപ്പണ്‍ വിഭാഗത്തിലേക്കോ പരിവര്‍ത്തനം ചെയ്യും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ നോര്‍മല്‍ സപ്ലിമെന്‍ററി അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള മൂന്നാം സെമസ്റ്റര്‍ ( CBCSS PG 2019 സ്‌കീം 2021 പ്രവേശനം ) എംഎ, എംഎസ് സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം സെപ്റ്റംബര്‍ 2025 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ക്കും വിദൂര വിഭാഗത്തിലെ എല്ലാ നോര്‍മല്‍ സപ്ലിമെന്‍ററി അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള മൂന്നാം സെമസ്റ്റര്‍ ( CBCSS PG SDE 2019 സ്‌കീം 2020 പ്രവേശനം) എംഎ, എംഎസ് സി, എംകോം സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ക്കും നവംബര്‍ 15 വരെ അപേക്ഷിക്കാം. ലിങ്ക് 16 മുതല്‍ ലഭ്യമാകും.

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2025 എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷ (MPPC 405 OFFICIATING / INTERPRETATION OF RULES AND PRACTICAL SKILL PROFICIENCY) 21ന് തുടങ്ങും. കേന്ദ്രം: ഗവ. കോളജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോഴിക്കോട്, സെന്‍റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ കാലിക്കറ്റ് സര്‍വകലാശാല കാമ്പസ്. വിശദമായ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എഫ്‌വൈയുജിപി (2024 പ്രവേശനം) നവംബര്‍ 2025 സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 31വരെയും 255 രൂപ പിഴയോടെ നവംബര്‍ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതല്‍ ലഭ്യമാകും.

മൂന്നാം സെമസ്റ്റര്‍ ( 2022, 2023, 2024 പ്രവേശനം ) എംസിഎ നവംബര്‍ 2025, എം.എസ് സി. ഹെല്‍ത്ത് ആൻഡ് യോഗാ തെറാപ്പി ഡിസംബര്‍ 2025 റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 30 വരെയും 200 രൂപ പിഴയോടെ നവംബര്‍ നാലു വരെയും അപേക്ഷിക്കാം. ലിങ്ക് 16 മുതല്‍ ലഭ്യമാകും.

പരീക്ഷ

ബി.കോം. എല്‍.എല്‍.ബി. ഹോണേഴ്സ് ആറാം സെമസ്റ്റര്‍ (2020, 2021, 2022 പ്രവേശനം) മാര്‍ച്ച് 2025, പത്താം സെമസ്റ്റര്‍ (2020 പ്രവേശനം) മാര്‍ച്ച് 2025 റഗുലര്‍/ സപ്ലിമെന്‍ററി പരീക്ഷകള്‍ നവംബര്‍ 17നും നാലാം സെമസ്റ്റര്‍ (2020, 2021, 2022 പ്രവേശനം) മാര്‍ച്ച് 2025, എട്ടാം സെമസ്റ്റര്‍ (2020, 2021 പ്രവേശനം) മാര്‍ച്ച് 2025 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകള്‍ നവംബര്‍ 17നും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ( CCSS 2023 പ്രവേശനം) ഏപ്രില്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.ബി.എ. (CUCSS 2020 മുതല്‍ 2023 വരെ പ്രവേശനം) ജൂലൈ 2025 റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റര്‍ എം.എ. മലയാളം ഏപ്രില്‍ 2025 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.