കാലിക്കട്ട് സര്‍വകലാശാലാ ക്യാമ്പസിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ച സര്‍വകലാശാലാ പഠനവകുപ്പുകളിലെ ക്ലാസുകള്‍ 21ന് പുനരാംഭിക്കും. ഹോസ്റ്റലുകള്‍ 20ന് തുറക്കും. ഈ കാലയളവിലെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തണമെന്ന് വൈസ് ചാന്‍സിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷാഫലം

ഒന്നും മൂന്നും സെമസ്റ്റര്‍ എംഎസ് സി മാത്തമാറ്റിക്‌സ്, മൂന്നാം സെമസ്റ്റര്‍ എംഎസ് സി മാത്തമാറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് ( CBCSS 2020 പ്രവേശനം) സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകളുടെയും വിദൂര വിഭാഗം ഒന്നും മൂന്നും സെമസ്റ്റര്‍ എംഎസ് സി മാത്തമാറ്റിക്‌സ് (2019 പ്രവേശനം) സെപ്റ്റംബര്‍ 2023 റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 27 വരെ അപേക്ഷിക്കാം.

പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എംഎസ് സി അപ്ലൈഡ് സൈക്കോളജി (PG CBCSS 2025 പ്രവേശനം) നവംബര്‍ 2025 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്ടോബര്‍ 23 വരെയും 200 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബര്‍ 17 മുതല്‍ ലഭ്യമാകും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ എം.കോം. ( CCSS 2023 പ്രവേശനം) ഏപ്രില്‍ 2025 സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാഫലം

മൂന്നാം സെമസ്റ്റര്‍ ബികോം, എല്‍എല്‍ബി ഹോണേഴ്സ് (2021, 2022, 2023 പ്രവേശനം) ഒക്ടോബര്‍ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം നാലാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്‌സ് ഏപ്രില്‍ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

നാലാം സെമസ്റ്റര്‍ എംഎഡ് (2023 പ്രവേശനം) ഏപ്രില്‍ 2025 റഗുലര്‍, വിദൂര വിഭാഗം നാലാം സെമസ്റ്റര്‍ എംഎസ് സി മാത്തമാറ്റിക്‌സ്, എംഎ ഇക്കണോമിക്‌സ്, എംഎ ഫിലോസഫി, എംഎ സോഷ്യോളജി ഏപ്രില്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.