'വിസ്റ്റാസ് ഇന്‍ മറൈന്‍ ബയോടെക്നോളജി' ഫ്രോണ്ടിയര്‍ പ്രഭാഷണം
Friday, October 17, 2025 9:57 PM IST
കാലിക്കട്ട് സര്‍വകലാശാലാ ബയോടെക്നോളജി പഠനവകുപ്പ് 'വിസ്റ്റാസ് ഇന്‍ മറൈന്‍ ബയോടെക്നോളജി' എന്ന പേരില്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. 22ന് രാവിലെ 10 ന് ആര്യഭട്ടാ ഹാളിലാണ് പരിപാടി. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. ചെന്നൈ ഐസിഎആര്‍ സിഐബിഎ മുന്‍ ഡയറക്ടറും കൊച്ചി ഐസിഎആര്‍ സിഎംഎഫ്ആര്‍ഐ മറൈന്‍ ബയോടെക് നോളജി മുന്‍ മേധാവിയുമായ ഡോ.കെ.കെ. വിജയന്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം നടത്തും.
എന്‍സിസി/സ്‌പോര്‍ട്‌സ്/ആര്‍ട്‌സ് ഗ്രേസ് മാര്‍ക്ക് അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്ന് മുതല്‍ നാല് സെമസ്റ്റര്‍ (CBCSS UG) 2023 പ്രവേശനം വിദ്യാര്‍ഥികളില്‍ എന്‍സിസി/ സ്‌പോര്‍ട്‌സ്/ ആര്‍ട്‌സ് മുതലായ ഗ്രേസ് മാര്‍ക്കുകള്‍ക്ക് അര്‍ഹരായവര്‍ സ്റ്റുഡന്‍റ്സ് പോര്‍ട്ടലിലെ ഗ്രേസ് മാര്‍ക്ക് പ്ലാനര്‍ വഴില്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം പരീക്ഷാ ഭവനിലെ അതത് ബ്രാഞ്ചുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി നവംബര്‍ മൂന്ന്.
എന്‍എസ്എസ് ഗ്രേസ് മാര്‍ക്ക്
അഫിലിയേറ്റഡ് കോളജുകളിലെ (CBCSS UG) 2023 പ്രവേശനം വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് മാനേജ്‌മെന്‍റ് സിസ്റ്റം വഴി എന്‍എസ്എസ് ഗ്രേസ് മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഒക്ടോബര്‍ 21 മുതല്‍ സ്റ്റുഡന്‍റ്സ് പോര്‍ട്ടലില്‍ ലഭ്യമാകും. അവസാന തീയതി നവംബര്‍ ഏഴ്.
പരീക്ഷാ തീയതിയില്‍ മാറ്റം
അഫിലിയേറ്റഡ് കോളജ്/വിദൂര വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 12ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ വിവിധ പി.ജി. ( CBCSS PG) നവംബര്‍ 2024, നവംബര്‍ 2025, ഡിസംബര്‍ 2025 റഗുലര്‍/സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ നവംബര്‍ 26ലേക്ക് മാറ്റി. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.
അപേക്ഷാ തീയതി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എഫ്.വൈ.യു.ജി.പി. (2025 പ്രവേശനം) നവംബര്‍ 2025 റഗുലര്‍ പരീക്ഷകള്‍ക്ക് അപേക്ഷാ തീയതി നീട്ടിത് പ്രകാരം പിഴ കൂടാതെ 18 വരെയും 255 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.
പിഎച്ച്ഡി പ്രാഥമിക യോഗ്യതാ പരീക്ഷ
ജൂലൈ 2024, ഡിസംബര്‍ 2024, ജൂലൈ 2025 പിഎച്ച്ഡി പ്രാഥമിക യോഗ്യതാ പരീക്ഷകള്‍ ഒക്ടോബര്‍ 28 (പേപ്പര്‍ 1 റിസര്‍ച്ച് മെത്തഡോളജി), 29 (പേപ്പര്‍ മൂന്ന് റിസര്‍ച്ച് ആൻഡ് പബ്ലിക്കേഷന്‍ എത്തിക്‌സ്) തീയതികളില്‍ നടക്കും. കേന്ദ്രം : അതത് റിസര്‍ച്ച് കേന്ദ്രങ്ങള്‍ / സര്‍വകലാശാലാ പഠനവകുപ്പുകള്‍. സമയം : ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം 4.30 വരെ.
പരീക്ഷാഅപേക്ഷ
കാലിക്കട്ട് സര്‍വകലാശാലാ ഇഎംഎംആര്‍സിയിലെ പ്രോജക്ട് മോഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയാ പ്രൊഡക്ഷന്‍ (2024 പ്രവേശനം) ജൂലൈ 2025 പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്ക് 21 മുതല്‍ വീണ്ടും ലഭ്യമാകും. പിഴ കൂടാതെ 27 വരെയും 200 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയഫലം
നാലാം സെമസ്റ്റര്‍ ബിഎഡ്. ഏപ്രില്‍ 2025 റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകളുടെയും സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.