വാക് - ഇൻ - ഇന്റർവ്യൂ
Saturday, October 18, 2025 9:04 PM IST
കാലിക്കട്ട് സർവകലാശാല ഹെൽത് സെന്ററിൽ കരാറടിസ്ഥാനത്തിലുള്ള സ്റ്റാഫ് നേർസ് നിയമനത്തിനായി നവംബർ ഒന്നിന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ തീയതി പുതുക്കിയത് പ്രകാരം ഒക്ടോബർ 24 ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ വിജ്ഞാപനപ്രകാരമുള്ള അസൽ യോഗ്യതാ രേഖകൾ സഹിതം രാവിലെ 9.30ന് സർവകലാശാലാ ഭരണ കാര്യാലയത്തിൽ ഹാജരാകണം.
ഹാൾടിക്കറ്റ്
ഒക്ടോബർ 30ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ്യുജി) ബികോം, ബിബിഎ, ബിടിഎച്ച്എം, ബിഎച്ച്എ, (സിയുസിബിസിഎസ്എസ് യുജി) ബികോം ഹോണേഴ്സ്, ബികോം പ്രഫഷണൽ (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ്) ബിഎ, ബിഎസ്സി, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎ മൾട്ടിമീഡിയ (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025, ബി.എ. മൾട്ടിമീഡിയ (2019 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംപിഎഡ് ( 2024 പ്രവേശനം) നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.