ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം
Tuesday, October 21, 2025 9:43 PM IST
വിദൂര വിഭാഗം എംഎ അറബിക് ഒന്നാം വര്‍ഷ (2000 പ്രവേശനം) ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ 31 വരെ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്.
പരീക്ഷാഫലം
എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പിജി എംഎസ് സി ബോട്ടണി വിത് കംപ്യൂട്ടേഷണല്‍ ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, എംഎ ഇംഗ്ലീഷ് ആൻഡ് മീഡിയാ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, സോഷ്യോളജി (CBCSS 2020, 2021 പ്രവേശനം) ഏപ്രില്‍ 2025 റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
ആറാം സെമസ്റ്റര്‍ ബിടെക് ( 2019 സ്കീം 2019 മുതല്‍ 2022 വരെ പ്രവേശനം) ഏപ്രില്‍ 2025 റഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണത്തിന് അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒക്ടോബര്‍ 22, 23 തീയതികളില്‍ അവസരം ലഭ്യമാകും.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റര്‍ ബിഎസ് സി, ബിസിഎ (CBCSS) ഏപ്രില്‍ 2025 സപ്ലിമെന്ററി പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.