ഡോഗ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം
Wednesday, October 22, 2025 10:05 PM IST
കാലിക്കട്ട് സർവകലാശാല ഫോറൻസിക് പഠന വകുപ്പ് തൃശൂർ കേരള പോലീസ് അക്കാദമിയിൽ പുതുതായി ആരംഭിക്കുന്ന പ്രഫഷണൽ ഡോഗ് ട്രെയിനിംഗ് ആൻഡ് കനൈൻ ഫോറൻസിക് 2025 (ബാച്ച് I) മൂന്ന് മാസ സർട്ടിഫിക്കറ്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31. അപേക്ഷ ഫീസ്: 145 രൂപ. അപേക്ഷാ ഫീസടച്ചതിന്ശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ സർവകലാശാലാ വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. അപേക്ഷയുടെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ, തപാൽ വഴിയോ വകുപ്പ് മേധാവി, ഫോറൻസിക് പഠന വകുപ്പ്, കാലിക്കട്ട് സർവകലാശാല, കേരള പോലീസ് അക്കാഡമി, തൃശൂർ (ഫോണ്‍ 0487 2328770 ഇമെയിൽ : [email protected] ) എന്ന വിലാസത്തില്‍ ഒക്ടോബർ 31നകം എത്തിക്കണം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോൺ: 0494 2407016, 7017, 2660600.
വാക് ഇൻ ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാല വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. അഭിമുഖ തീയതി, വിഷയം എന്നിവ ക്രമത്തിൽ : നവംബർ 17 ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, നവംബർ 18 ഫിലോസഫി, സംസ്കൃതം, അഫ്സൽ ഉൽ ഉലമ, ഹിന്ദി, നവംബർ 19 കൊമേഴ്സ്, അറബിക് (ഹിന്ദു നാടാർ, ഇ./ടി./ബി. സംവരണം), ഹിസ്റ്ററി (എസ്.സി. സംവരണം), ഇംഗ്ലീഷ് (എൽ.സി. / എ.ഐ. സംവരണം). ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മറ്റ് മതിയായ രേഖകളും സഹിതം രാവിലെ 09.30ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/, https://sde.uoc.ac.in/.
കോളജ് / പ്രോഗ്രാം അപേക്ഷ
കാലിക്കട്ട് സർവകലാശാലക്ക് കീഴിൽ 2026 27, 2027 28 അധ്യയന വർഷങ്ങളിൽ പുതിയ കോളജുകൾ ആരംഭിക്കുന്നതിനും നിലവിലെ അഫിലിയേറ്റഡ് കോളജുകളിൽ പുതിയ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനും നിർദിഷ്ട മാതൃകയിൽ തയാറാക്കിയ അപേക്ഷകൾ പിഴ കൂടാതെ ഒക്ടോബർ 31 വരെയും പിഴയോടു കൂടി ഡിസംബർ 31 വരെയും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ കോളജ് ഡെവലപ്മെന്റ് കൗൺസിൽ വെബ്സൈറ്റിൽ https://cdc.uoc.ac.in/ . ഫോൺ: 0494 2407112.
എംഎഡ്: പ്രോജക്ട് റിപ്പോർട്ട് / ഡെസർട്ടേഷൻ 30 വരെ സമർപ്പിക്കാം
നാലാം സെമസ്റ്റർ എംഎഡ് (2020 പ്രവേശനം മുതൽ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പ്രോജക്ട് റിപ്പോർട്ട് / ഡെസർട്ടേഷൻ പരീക്ഷാഭവനിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 30 വരെ നീട്ടി.
പരീക്ഷ
ബിആർക് (2012 സ്കീം 2016 പ്രവേശനം) മൂന്നാം സെമസ്റ്റർ നവംബർ 2025, ഒൻപതാം സെമസ്റ്റർ ഡിസംബർ 2025, അഞ്ചാം സെമസ്റ്റർ നവംബർ 2025 സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം നവംബർ 3, 11, 19 തീയതികളിൽ തുടങ്ങും. സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ബിവോക് ഹോട്ടൽ മാനേജമെന്റ് അഞ്ചാം സെമസ്റ്റർ നവംബർ 2024, ആറാം സെമസ്റ്റർ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ ഏഴ് വരെ അപേക്ഷിക്കാം.