നോമിനൽ റോൾ / ഹാൾടിക്കറ്റ്
Monday, September 22, 2025 9:47 PM IST
കണ്ണൂർ മഹാത്മാ ഗാന്ധി സർവകലാശാലകളുടെ ജോയിന്റ് എംഎസ്സി പ്രോഗ്രാമുകളായ എംഎസ്സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) ആൻഡ് എംഎസ്സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) നാലാം സെമസ്റ്റർ (സിഎസ്എസ് റെഗുലർ), മേയ് 2025 പരീക്ഷകളുടെ നോമിനൽ റോൾ /ഹാൾടിക്കറ്റ് (പ്രൊവിഷണൽ) സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ബിടെക് മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കാം
2025 ജൂൺ 28 തീയതിയിലെ വിജ്ഞാപന പ്രകാരം 2000 അഡ്മിഷൻ മുതലുള്ള ബിടെക് സപ്ലിമെന്ററി മേഴ്സി ചാൻസ് (പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷകൾക്ക് സൂപ്പർ ഫൈനോടുകൂടി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ചുവടെ ചേർക്കുന്നു. പ്രസ്തുത തീയതികൾക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഒന്ന്, രണ്ട് സെമസ്റ്റർ സെപ്റ്റംബർ 30, മൂന്ന്, നാല് സെമസ്റ്റർ ഒക്ടോബർ 10, അഞ്ച്, ആറ്, ഏഴ്, എട്ട് സെമസ്റ്റർ ഒക്ടോബർ 15.