കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ അഞ്ചാം സെമസ്റ്റർ എംകോം ( 5 ഇയർ ഇന്‍റഗ്രേറ്റഡ്) (സിബിസിഎസ്എസ്റെഗുലർ2023 അഡ്മിഷൻ / സപ്ലിമെന്‍ററി 2022 അഡ്മിഷൻ), നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 26 മുതൽ 29 വരെയും, പിഴയോടു കൂടി 30 ന് വൈകുന്നേരം അഞ്ചുവരെയും അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (ഒക്ടോബർ 2024) , നാലാം സെമസ്റ്റർ ബിരുദം (റെഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യ നിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂർണഫലം പുനർമൂല്യനിർ ണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്)ഏപ്രിൽ2025, അഫിലിറ്റിയേറ്റഡ്‌ കോളജുകളിലെയും ഐടി എഡ്യൂക്കേഷൻ സെന്‍ററുകളിലെയും നാലാം സെമസ്റ്റർ എംസിഎ ഡിഗ്രി (റെഗുലർ /സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) / എംസിഎ ലാറ്ററൽ എൻട്രി, മേയ് 2025 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ 07.10.2025 വൈകുന്നേരം അഞ്ചുവരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.

ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള തിയതി നീട്ടി

കണ്ണൂർ സർവകലാശാല പഠന വകുപ്പുകൾ/സെന്‍ററുകൾ/അഫിലിയേറ്റഡ് കോളജുകൾ എന്നിവിട ങ്ങളിൽ 202526 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശന ത്തിനുള്ള അവസാന തീയതി 26വരെ നീട്ടി. പ്രവേശനം ആഗ്രഹിക്കുന്നവർ പ്രസ്തുത സ്ഥാപനങ്ങളു മായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.