എംബിഎ -എക്സിക്യുട്ടീവ് - ഈവനിംഗ് പ്രോഗ്രാം ഒക്ടോബർ മൂന്നിനും നാലിനും സ്പോട്ട് അഡ്മിഷൻ
Saturday, September 27, 2025 9:12 PM IST
കണ്ണൂർ സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര കാമ്പസിൽ കോസ്റ്റ് ഷേറിംഗ് അടിസ്ഥാനത്തിൽ 202526 അധ്യയനവർഷം നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) എക്സിക്യുട്ടീവ് ഈവനിംഗ് പ്രോഗ്രാമിലേക്ക് ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും.
യോഗ്യത: ബിരുദവും സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും; കോഴ്സ് ഫീസ്: ഓരോ സെമെസ്റ്ററിനും 35,000 രൂപ. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ അന്നേ ദിവസം രാവിലെ 10 ന് താവക്കര കാന്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0497 2715183.
പുനർമൂല്യനിർണയ ഫലം
സർവകലാശാല പഠന വകുപ്പുകളിൽ 2025 ൽ നടത്തപ്പെട്ട ഒന്നാം സെമസ്റ്റർ എംഎസ്സി മോളിക്കുലാർ ബയോളജി ഡിഗ്രി (സപ്ലിമെന്ററി) ജനുവരി ഒന്നാം സെമസ്റ്റർ എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് ഡിഗ്രി (സപ്ലിമെന്ററി) ജനുവരി 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് (2009 13 അഡ്മിഷൻ ) നവംബർ 2024 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .പുനഃ പരിശോധന/ സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ ഒക്ടോ. ഒന്പതിന് വൈകുന്നേരം അഞ്ചിനകം സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ 13ന് ആരംഭിക്കും
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം (റെഗുലർ എഫ്വൈയുജിപി പാറ്റേൺ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾ13 ന് ആരംഭിക്കും. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.