കണ്ണൂർ സർവകലാശാല ജ്യോഗ്രഫി പഠനവകുപ്പിൽ റിസർച്ച് അസിസ്റ്റന്‍റിന്‍റെ തസ്തികയിലേക്ക് ഒക്ടോബർ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് കണ്ണൂർ സർവകലാശാല ആസ്ഥാനമായ താവക്കരയിൽ അഭിമുഖം നടക്കും. യോഗ്യത എംഎസ്‌സി ജോഗ്രഫി തീരദേശ പഠനത്തിനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് അനുവദിച്ച പ്രോജക്ടിലേക്കാണ് ഒരു വർഷത്തെ നിയമനം . അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം പ്രസ്തുത ദിവസം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9447085046.

ഇഫക്ടീവ് ഇംഗ്ലീഷ് കമ്യൂണിക്കേഷൻസ് സർട്ടിഫിക്കറ്റ് കോഴ്സ്: ഒക്ടോ. 13 വരെ അപേക്ഷിക്കാം

കണ്ണൂർ: ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാശാല യുടെ സ്കൂൾ ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ്, ഇംഗ്ലിഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര കാമ്പസിൽ നടത്തുന്ന “ഇഫക്ടീവ് ഇംഗ്ലീഷ് കമ്യൂണിക്കേഷൻ (EEC)” ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ മൂന്നാം ബാച്ചിലേക്ക് ഒക്ടോബർ 13 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി (HSE)/പ്ലസ് ടു, ഫീസ്: 3,000 രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം 15.10.2025 വൈകുന്നേരം അഞ്ചിന് മുമ്പായി സ്കൂൾ ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം.

പരീക്ഷാ വിജ്ഞാപനം

04.11.2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലേയും മൂന്നാം സെമസ്റ്റർ ബിഎഡ് (റെഗുലർ/ സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) നവംബർ 2025 പരീക്ഷകൾക്ക് ഓക്ടോ നാലു മുതൽ10 വരെ പിഴയില്ലാതെയും13 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം

03 .11.2025 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എഫ്‌വൈയുജിപി (നവംബർ 2025 ) പരീക്ഷയ്ക്ക് മുന്നോടിയായുള്ള സ്റ്റുഡന്‍റ് രജിസ്‌ട്രേഷനും കോഴ്സ് സെലക്ഷനും 06.10.2025 മുതൽ 10.10.2025 വരെ ചെയ്യാവുന്നതാണ്. തുടർന്ന് 15.10.2025 മുതൽ 22.10.2025 വരെ പിഴയില്ലാതെയും 23.10.2025 വരെ പിഴയോടു കൂടിയും പരീക്ഷാ രജിസ്ട്രേഷനും ചെയ്യേണ്ടതാണ്. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്