അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ പിജി നവംബർ 2025 സെഷൻ പരീക്ഷകൾക്ക് ഫൈനോടു കൂടി രജിസ്റ്റർ ചെയ്യാനുള്ള തീയതി നാലു വരെ നീട്ടിയിരിക്കുന്നു.

അസിസ്റ്റന്‍റ് പ്രഫസർ ഒഴിവ്‌

കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് പ്രഫസർ ഒഴിവിലേക്ക് യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്‍റർവ്യൂ ഏഴിന് രാവിലെ 10 ന് മാങ്ങാട്ടുപറമ്പ് കാമ്പസിലെ പഠന വകുപ്പിൽ നടത്തുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അന്നേദിവസം ഇന്‍റർവ്യൂവിന് ഹാജരാകേണ്ടതാണ്.

നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എംഎ/ എംകോം. പ്രോജക്ട് സമർപ്പണം

നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എംഎ ഡവലപ്മെന്‍റ് എക്കണോമിക്സ്/ ഹിസ്റ്ററി/ അറബിക്/ ഇംഗ്ലിഷ്/ എക്കണോമിക്സ്/എംകോം ഏപ്രിൽ 2025 പരീക്ഷകളുടെ ഭാഗമായുള്ള പ്രോജക്ട് റിപ്പോർട്ട് 04.11.2025 ന് വൈകുന്നേരം നാലിനകം സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് വിഭാഗ ത്തിൽ സമർപ്പിക്കണം. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ പിജി പ്രോഗ്രാമുകളുടെ റെഗുലേഷൻസിലും സിലബസിലും പ്രൊജക്ട് തയാറാക്കി സമർപ്പിക്കുന്ന തിനുള്ള മാർഗനിർദേശങ്ങൾ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

04.11.2025 ന് ആരംഭിക്കുന്ന, പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ മൂന്നാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/സപ്ലിമെന്‍ററി ) നവംബർ 2025 പരീക്ഷകൾക്ക് ഒന്പതു മുതൽ 15വരെ പിഴയില്ലെതെയും 17 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.

05.11.2025 ന് ആരംഭിക്കുന്ന, പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ഏഴാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/സപ്ലിമെന്‍ററി ) നവംബർ 2025 പരീക്ഷകൾക്ക് 16 മുതൽ 21 വരെ പിഴയില്ലെതെയും 23 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

04.11.2025 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ്
എംഎസ്‌സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജ ൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഒക്ടോബർ 2025 പരീക്ഷകൾക്ക്14 മുതൽ 17 വരെ പിഴയില്ലെതെയും 18 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.

05.11.2025 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളജുകളിലെ ഏഴാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ് സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ) ഒക്ടോബർ 2025 പരീക്ഷകൾക്ക് 15 മുതൽ 17വരെ പിഴയില്ലെതെയും 18 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പ്രോഗ്രാം സ്റ്റഡി ടൂർ റിപ്പോർട്ട് സമർപ്പണം

പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ എംഎ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റെഗുലർ2024 പ്രവേശനം/ സപ്ലിമെന്‍ററി 2021, 2022, 2023 പ്രവേശനം ഏപ്രിൽ 2025 സെഷൻ) പ്രോഗാമിന്‍റെ സ്റ്റഡി ടൂർ റിപ്പോർട്ട് 15 ന് വൈകുന്നേരം നാലിനകം സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗിൽ സമർപ്പിക്കണം.