എംബിഎ -എക്സിക്യൂട്ടീവ് - ഈവനിംഗ് പ്രോഗ്രാം : സ്പോട്ട് അഡ്മിഷൻ
Saturday, October 11, 2025 12:51 AM IST
കണ്ണൂർ സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര കാമ്പസിൽ കോസ്റ്റ് ഷേറിംഗ് അടിസ്ഥാനത്തിൽ 202526 അധ്യയനവർഷം നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) എക്സിക്യൂട്ടീവ് ഈവനിംഗ്" പ്രോഗ്രാമിലേക്ക് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നേടാവുന്നതാണ്.
യോഗ്യത: ബിരുദവും സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും; കോഴ്സ് ഫീസ്: ഓരോ സെമസ്റ്ററിനും 35,000 രൂപ. പരമാവധി സീറ്റുകളുടെ എണ്ണം 40. ഇവയുടെ 10 ശതമാനം സീറ്റുകൾ അല്ലെങ്കിൽ സീറ്റുകളിൽ ഒഴിവുള്ളവ കണ്ണൂർ സർവകലാശാലയിലെ സ്ഥിരം ജീവനക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു.
കണ്ണൂർ സർവകലാശാല സ്ഥിരം ജീവനക്കാർക്ക് ഓരോ സെമസ്റ്ററിനും 5000 രൂപ ഫീസ് ഇളവ് ലഭിക്കും. ഫോൺ: 0497 2715183.
പുനർമൂല്യനിർണയഫലം
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എംബിഎ ഡിഗ്രി(റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ്
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദം (റെഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ
മൂന്നാം സെമസ്റ്റർ എംസിഎ (റെഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2025 , പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ മൂന്ന്, എഴ് സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/ സപ്ലിമെന്ററി ) നവംബർ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുതുക്കിയ ടൈം ടേബിൾ
ഒക്ടോബർ 22 ന് ആരംഭിക്കുന്ന വിധം പുനഃക്രമീകരിച്ച , മഞ്ചേശ്വരം കാമ്പസിലെ അഞ്ചാം സെമസ്റ്റർ എൽഎൽബി ( റെഗുലർ/ സപ്ലിമെന്ററി ) നവംബർ 2025 പരീക്ഷയുടെ പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഏകദിന ശില്ശാല
കണ്ണൂർ: ഉന്നത വിദ്യാഭ്യാസത്തിൽ ബൗദ്ധിക സ്വത്തവകാശങ്ങളുടെ പങ്കിനെക്കുറിച്ച് 13 ന് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ സിവിൽ സർവീസ് പരിശീലന ഹാളിൽ രാവിലെ 9.30 ന് കണ്ണൂർ സർവകലാശാലയിലെ ഗവേഷണ വികസന സെൽ ഡയറക്ടറും ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വിഭാഗം പ്രഫസറുമായ ഡോ. അനു അഗസ്റ്റിൻഉദ്ഘാടനം ചെയ്യും. കണ്ണൂർ സർവകലാശാലയിലെ ഐപിആർ സെൽ, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (കെഎസ്സിഎസ്ടിഇ) യുടെ കീഴിലുള്ള ബൗദ്ധിക സ്വത്തവകാശ വിവര കേന്ദ്രവുമായി (ഐപിആർഐസികെ) സഹകരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷൻ രാവിന് ഒന്പതിന് ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്, [email protected] എന്ന വിലാസത്തിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. കവിത ബാലകൃഷ്ണനെ ബന്ധപ്പെടുക അല്ലെങ്കിൽ 8089437145 എന്ന നമ്പറിൽ വിളിക്കാം.