അഫിലിയേറ്റഡ് കോളജുകളിലെ ഒന്പത്, അഞ്ച് സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ) ഒക്ടോബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈം ടേബിൾ

അഫിലിയേറ്റഡ് കോളജുകളിലെ ഏഴ്, മൂന്ന് സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ/സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) ഒക്ടോബർ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാ തീയതി പുനഃക്രമീകരിച്ചു

പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/ സപ്ലിമെന്‍ററി ) നവംബർ 2025 പരീക്ഷകൾ 22 ന് ആരംഭിക്കുന്ന വിധം പുനഃ ക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും.

പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസം ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ 2022 പ്രവേശനം (റെഗുലർ), 2019 പ്രവേശനം( സപ്ലിമെന്‍ററി), 2011 മുതൽ 2018 വരെ പ്രവേശനം (വിദൂര വിദ്യാഭ്യാസം, മേഴ്‌സി ചാൻസ്) ഗവ: കോളജ്, മാനന്തവാടി പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത് ബിഎ/ ബിബിഎ/ബികോം ഡിഗ്രി പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും, ഗ്രേഡ് കാർഡുകൾ 16 ന് കണ്ണൂർ സർവകലാശാല മാനന്തവാടി കാന്പസിൽ രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ വിതരണം ചെയ്യുന്നു.

ഹാൾ ടിക്കറ്റ്/സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം വിദ്യാർഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്. നേരിട്ട് ഹാജരാകാത്ത വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ മറ്റുള്ളവരുടെ കൈവശം നല്കുന്നതല്ല.