പരീക്ഷാ രജിസ്ട്രേഷൻ
Thursday, July 18, 2019 9:49 PM IST
കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഓഗസ്റ്റ് 29ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിസിവിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഈമാസം 25 മുതൽ ഓഗസ്റ്റ് ഏഴുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഓഗസ്റ്റ് ഒൻപതു വരേയും 315 രൂപ സൂപ്പർ ഫൈനോടുകൂടി 13 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാഫലം
ഏപ്രിലിൽ നടത്തിയ ഒന്നാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം, രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരാക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈമാസം 29നകം അപേക്ഷിക്കണം.
പരീക്ഷാ തീയതി
ഓഗസ്റ്റ് അഞ്ചു മുതൽ 12 വരെയുള്ള തീയതികളിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തീയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.