അംഗീകൃത ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കാൻ അപേക്ഷ ക്ഷണിച്ചു
Tuesday, November 26, 2019 9:27 PM IST
സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പിഎച്ച്ഡി റഗുലേഷൻ പ്രകാരം അർഹരായിട്ടുള്ള സ്ഥാപനങ്ങളെ സർവകലാശാല ചട്ടങ്ങൾക്കു വിധേയമായി ഗവേഷണകേന്ദ്രങ്ങളായി രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷാഫോം www.kuhs.ac.in ൽനിന്നു ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ രജിസ്ട്രാർ, കേരള ആരോഗ്യശാസ്ത്ര സർവകലാശാല, മെഡിക്കൽ കോളജ് പിഒ, തൃശൂർ 680596 എന്ന വിലാസത്തിൽ ഡിസംബർ 23നകം ലഭിക്കണം.
പരീക്ഷാഫലം
ഫൈനൽ പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2013 & 2014 പ്രവേശനം) പരീക്ഷാഫലം, തേർഡ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2015 & 2016 പ്രവേശനം) പരീക്ഷാഫലം, സെക്കൻഡ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2015, 2016 & 2017 പ്രവേശനം) പരീക്ഷാഫലം, ഫസ്റ്റ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017&2018 പ്രവേശനം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ഓൺലൈനായി ഡിസംബർ രണ്ടിനകം അപേക്ഷിക്കണം.
അവസാന വർഷ ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ഓൺലൈനായി 30നകം അപേക്ഷിക്കണം.
രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ഓൺലൈനായി ഡിസംബർ മൂന്നിനകം അപേക്ഷിക്കണം.
ഒന്നാംവർഷ ബിപിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ഓൺലൈനായി ഡിസംബർ ആറിനകം അപേക്ഷിക്കണം.
പരീക്ഷാ അപേക്ഷ
രണ്ടാംവർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി (2010 & 2016 സ്കീം) പരീക്ഷയ്ക്കു ഡിസംബർ ഒന്പതുമുതൽ 20 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ഡിസംബർ 24 വരെയും സൂപ്പർ ഫൈനോടുകൂടി ഡിസംബർ 27 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.