പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഒഴിവുകളിൽ നിയമനം
Tuesday, July 20, 2021 9:38 PM IST
ആരോഗ്യശാസ്ത്ര സർവകലാശാലയ്ക്കു കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ്, തിരുവനന്തപുരത്തെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, തൃപ്പൂണിത്തുറയിലെ സ്കൂൾ ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ, സർവകലാശാലാ ആസ്ഥാനത്തുള്ള അക്കാദമിക് സ്റ്റാഫ് കോളജ് എന്നിവിടങ്ങളിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്കു ഡെപ്യുട്ടേഷൻ/റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വിശദമായ ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പ് അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷകൾ രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മെഡിക്കൽ കോളജ് പിഒ, തൃശൂർ 680596 എന്ന മേൽവിലാസത്തിൽ ഒാഗസ്റ്റ് 18നു മുൻപായി സർവകലാശാലയിൽ ലഭിച്ചിരിക്കണം. ഫോൺ: 04872207664, 2207650. ഒഴിവുകൾ, യോഗ്യത തുടങ്ങിയ വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.