വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
Friday, October 14, 2022 11:35 PM IST
തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈനായി അപേക്ഷിക്കാം. 20 മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.labourwelfare fund.in ലൂടെ അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 20. ഓഫ്ലൈൻ അപേക്ഷ സ്വീകരിക്കില്ല.